പുസ്തക പ്രകാശനം ഹൃദയം വാടകക്ക്
ശ്രീരമ എഴുതി കേരള ബുക്ക് ട്രസ്റ്റ് പ്രസിദ്ധികരിച്ച ഹൃദയം വാടകക്ക് എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം 2022 ഒക്ടോബർ 1 നു ശനിയാഴ്ച കവയത്രി ആര്യ ഗോപിക്ക് നൽകികൊണ്ട് പ്രശസ്ത എഴുത്തുകാരൻ ശ്രീ യൂ കെ കുമാരൻ നിർവഹിച്ചു. ചടങ്ങിൽ പ്രൊഫ. പ്രിയദർശൻ ലാൽ അദ്യക്ഷം വഹിച്ചു. മോഹനൻ പുതിയൊട്ടിൽ,കെ ജി രഘുനാഥ്, ആര്യ ഗോപി, മുണ്ട്യടി ദാമോദരൻ, രേഖ സി , സുചിത്ര ഉല്ലാസ്, ശ്രീരമ തുടങ്ങിയവർ സംസാരിച്ചു.